ചൊവ്വയെ കാണാനും കേൾക്കാനുമായി നാസയുടെ പെർസിവിയറൻസ് എന്ന റോവർ ഇന്നു യാത്ര തിരിക്കും

ചൊവ്വയെ കാണാനും കേൾക്കാനുമായി   നാസയുടെ പെർസിവിയറൻസ് എന്ന റോവർ ഇന്നു യാത്ര തിരിക്കും

നാസയുടെ ചൊവ്വാ പര്യവേഷണ പേടകം ഇന്നു വെകീട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്ക്  യാത്ര തിരിക്കും. എട്ടു മാസക്കാലം നീണ്ടു നിൽക്കുന്ന പര്യവേഷണത്തിനിടയിൽ ചൊവ്വയെ കാണാനും കേൾക്കാനുമുള്ള കാമറകളും മൈക്രോഫോണുകളും പെർസിവിയറൻസ് എന്ന റോവറിൽ  ഇത്തവണ  ഘടിപ്പിച്ചിട്ടുണ്ട്. നാസയുടെ അറ്റ്ലസ് -വി റോക്കറ്റാണ്  പെർസിവിയറൻസിനെ ഭ്രമണ പഥത്തിൽ എത്തിക്കുക.

പെർസിവിയറൻസിൻ്റെ പ്രധാന ദൌത്യങ്ങൾ-

- ചൊവ്വയുടെ ഉപരിതലത്തെ കറിച്ചു പഠിക്കുക

- ജീവൻ്റെ സാന്നിധ്യം  ആരായൽ

- അവിടുത്തെ കല്ലും മണ്ണും ശേഖരിക്കൽ

- ഭാവിയിലുള്ള റോബോടിക് , മനുഷ്യ പര്യവേഷണങ്ങൾക്ക് കളമൊരുക്കൽ

വൻ പ്രതീക്ഷകളോടെയാണ് ചൊവ്വ പര്യവേഷണ ദൌത്യത്തെ നാസ കാണുന്നത്.ഏഴ് മാസത്തെ യാത്രക്കൊടുവിൽ 2021 ഫെബ്രുവരിയിൽ ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് യാത്ര പദ്ധതി.

യുഎഇയുടേയും ചൈനയുടേയും പേടകങ്ങൾ ഇതെ ദൌത്യവുമായി യാത്രയിലാണ്..