ഗര്‍ഭിണിയായതിന്‍റെ പേരില്‍ പതിനാലുകാരിയെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി

ഗര്‍ഭിണിയായതിന്‍റെ പേരില്‍ പതിനാലുകാരിയെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി

ഗര്‍ഭിണിയായതിന്‍റെ പേരില്‍ പതിനാലുകാരിയെ മകളെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദൌലിയില്‍ ആണ് ഈ ദുരഭിമാനക്കൊല നടന്നത്. ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്.പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രഥമദൃഷ്ട്യാ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പറയാത്തതാണ് തന്നെ പ്രകോപിതനാക്കിയതെന്നും പ്രണയബന്ധത്തിലായിരുന്ന ആളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഒരുക്കമായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.