തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 5 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 5 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അഞ്ച് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.