ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റില്‍

ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റില്‍

മുംബൈ: ലഹരിമരുന്നു വാങ്ങുന്നതിനിടെ സീരിയല്‍ നടി പ്രീതിക ചൗഹാന്‍ അറസ്റ്റില്‍. ചൗഹാനെയും മറ്റു നാലു പേരെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആണ് അറസ്റ്റ് ചെയ്തത്. ദേവോ കെ ദേവ് മഹാദേവ്, സാവ്ധാന്‍ ഇന്ത്യ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തയാണ് പ്രീതിക. ഹിമാചല്‍ സ്വദേശിയായ പ്രീതിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.