കാർഷിക ബില്ലിനെതിരായ പ്രതിഷേധം, അകാലി ദൾ എൻഡിഎ വിട്ടു.

കാർഷിക ബില്ലിനെതിരായ പ്രതിഷേധം,   അകാലി ദൾ എൻഡിഎ വിട്ടു.

ന്യുഡൽഹി - ശിരോമണി അകാലി ദള്‍ എന്‍ഡിഎ മുന്നണി വിട്ടു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചാണ് നടപടി.

കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ അകാലി ദളിൻ്റെ കേന്ദ്ര മന്ത്രി ഹര്‍ സിമ്രത് ബാദല്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് അകാലി ദള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദള്‍ കൈക്കൊണ്ടത്.

കേന്ദ്രസര്‍ക്കാരിൻ്റെ ഉറച്ച നിലപാടില്‍ മാറ്റം വരുത്താന്‍ മൂന്ന് കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനയ്ക്കും പ്രതിഷേധത്തിനും സാധിക്കുന്നില്ലെങ്കില്‍ ഇത് വാജ്‌പയിയും      പ്രകാശ് സിംഗ് ബാദല്‍ സാഹിബും ചേര്‍ന്ന് രൂപം കൊടുത്ത എന്‍ഡിഎ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ മുന്നണി കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, രാജ്യത്തെ ഊട്ടുന്നവരുടെ അപക്ഷകളോട് കണ്ണടയ്ക്കുന്നത് പഞ്ചാബിൻ്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.- അകാലി നേതാവ് സുഖ്ബീർസിംഗ് ബാദൽ പറഞ്ഞു.

ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അകാലിദള്‍ എന്‍ഡിഎ മുന്നണി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെ എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ സഖ്യകക്ഷിയാണ് അകാലിദള്‍.

കേന്ദ്ര സര്‍ക്കാരിൻ്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബില്‍ കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം സെപ്റ്റംബര്‍ 29 വരെ നീട്ടി. ഹരിയാനയിലെ കര്‍ഷക ഗ്രാമങ്ങളില്‍ വന്‍ പ്രക്ഷോഭമാണ് തുടരുന്നത്. അതിനിടെ കര്‍ഷക ബില്ലിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിന് പിന്നാലെ, പ‌ഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ച ശേഷമായിരിക്കും ഹര്‍ജികള്‍ നല്‍കുക.