ബിലാല്‍ ഉടനെയെത്തില്ല- മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രവുമെത്തും

ബിലാല്‍ ഉടനെയെത്തില്ല- മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രവുമെത്തും

ആരാധകര്‍ ആഘോഷിച്ച മമ്മൂട്ടി ചിത്രമാണ് . അമല്‍ നീരദ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി. ചിത്രത്തിലെ ബിലാല്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ കീഴടക്കിയിരുന്നു. ബിഗ്ബിയുടെ  രണ്ടാം ഭാഗമായ ബിലാല്‍  കുറച്ചു നാളുകല്‍ മുമ്പ് അനൗണ്‍സ് ചെയ്തിരുന്നു.  അമല്‍ നീരദ് തന്നെ ചിത്രമൊരുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിലാല്‍ റിലീസിനെത്താന്‍ വൈകും. 

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്താന്‍ തയ്യാറല്ല  അണിയറപ്രവര്‍ത്തകര്‍. ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കും.ഡിസംബര്‍ അവസാനമോ ജനുവരി ആദ്യത്തോടെയോ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.ബിലാലില്‍ ബിഗ് ബിയിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം തന്നെ അണിനിരക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 
എന്നാല്‍ പുതിയ ചിത്രത്തില്‍ മറ്റു താരങ്ങളാരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.