രണ്ട് മലയാളി കുട്ടികൾക്ക്  ഇംഗ്ലിഷ് ടീമായ ആഴ്സലിൻ്റെ ആദരം

രണ്ട് മലയാളി കുട്ടികൾക്ക്  ഇംഗ്ലിഷ് ടീമായ ആഴ്സലിൻ്റെ  ആദരം

കോഴിക്കോട്: ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇഷ്ട ടീമായ   ആഴ്സനൽ   തോല്പിക്കുന്നത് കണ്ട് ആനന്ദ നൃത്തമാടിയ രണ്ട് മലയാളി കുട്ടികൾക്ക്  ഇംഗ്ലിഷ് ടീമിൻ്റെ ആദരം

 വെംബ്ലി സ്‌റ്റേഡിയത്തിലെ ആളില്ലാത്ത ഗ്യാലറിക്ക് മുന്നിൽ ആഴ്സനൽ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ഇങ്ങകലെ കൊടുവള്ളി കരുവൻ പൊയിലിൽ രണ്ട് കുഞ്ഞു ആരാധകർ സന്തോഷമടക്കാനാകാതെ തുള്ളിച്ചാടി.

ഇംഗ്ലീഷ് ഫുട്ബാളിലെ പ്രൗഢമായ കിരീടം സ്വന്തമാക്കിയതിൽ അത്രമേൽ  സന്തോഷത്തിലായിരുന്നു അഹമ്മദ് യാസീനും അനിയൻ അഹമ്മദ് യഹ്യയും

ഈ കുട്ടികളുടെ ജേഷ്ഠനും ഗോകുലം കേരള എഫ്.സിയുടെ മാനേജറുമായ റജാഹ് റിസ്​വാൻ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ആഴ്സനൽ ക്ലബ്  അവരുടെ ഇൻസ്റ്റാഗ്രാം  പേജിൽ പോസ്റ്റ് ചെയ്തു.

'നമ്മളുടെ പതിനാലാമത് എഫ്എ കപ്പ് വിജയം ആഘോഷിക്കുന്ന രണ്ടു കൊച്ച്     ആരാധകർ' എന്ന  അടിക്കുറിപ്പോടെയാണ്  യാസീ​ൻ്റെയും യഹ്യയുടെയും വീഡിയോ പോസ്റ്റ് ചെയ്തത്.