കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിക്കാന്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാല

കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിക്കാന്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാല

ലണ്ടന്‍: വീണ്ടും പ്രതീക്ഷയുമായി ഓക്‌സ്‌ഫോഡ് സര്‍വകലാശാല. നിര്‍ത്തിവെച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിക്കാന്‍ സര്‍വകലാശാല തീരുമാനം. പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് അള്‍ട്രാസെനകിന് അനുമതി ലഭിച്ചു. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. 

ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ നിര്‍ത്തിയത്. ഇതാണ് പുനരാരംഭിക്കുന്നത്. ഇതോടെയാണ് AZD1222 എന്ന വാക്‌സിന്‍ പരീക്ഷണം തുടങ്ങുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തിയത്. 

വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.