മാർപാപ്പയെ സന്ദർശിച്ച ബിഷപ്പിന് കോവിഡ് സ്ഥിരീകരിച്ചു

മാർപാപ്പയെ സന്ദർശിച്ച ബിഷപ്പിന് കോവിഡ് സ്ഥിരീകരിച്ചു

റോം∙ കോവിഡ് ബാധിച്ച നയതന്ത്ര പ്രതിനിധി മാർപാപ്പയെ സന്ദർശിച്ചതായി റിപ്പോർട്ട്. ആർച്ച് ബിഷപ് അഡോൾഫോ ടിറ്റോ യെല്ലാനയാണു കഴിഞ്ഞ 6 നു മാർപാപ്പയെ സന്ദർശിച്ചത്. പിന്നീട് ഓസ്ട്രേലിയയിൽ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചു. വത്തിക്കാനിലെ 13 അംഗരക്ഷകർക്ക അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, ഫ്രാൻസിസ് മാർപാപ്പയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും കൂടിക്കാഴ്ച നടത്തി. ഇരുവരും മാസ്ക് ധരിച്ചാണു സംഭാഷണം നടത്തിയതെങ്കിലും ഉദ്യോഗസ്ഥരെല്ലാം മാസ്ക് ഉപേക്ഷിച്ചിരുന്നു.