ഡമോക്രാറ്റിക് കൺവെൻഷനിൽ വിക്കുള്ള പതിമൂന്നുകാരൻ നടത്തിയ ചരിത്ര പ്രസംഗം വൈറലാകുന്നു

ഡമോക്രാറ്റിക് കൺവെൻഷനിൽ  വിക്കുള്ള പതിമൂന്നുകാരൻ നടത്തിയ ചരിത്ര പ്രസംഗം വൈറലാകുന്നു

സംസാരിക്കുന്വോൾ വിക്കുന്നത് പലപ്പോഴും കേൾവിക്കാർക്ക് അരോചകമാകാറുണ്ട്. പക്ഷെ, നിശ്ചയദാർഢ്യം  ഒന്നു കൊണ്ട് മാത്രം വിക്കിനെ മറി കടന്ന മഹാരഥന്മാർ ഏറെയുണ്ട്. മികച്ച താർക്കികന്മാരും പ്രഭാഷകന്മാരും നടി നടന്മാരും വിക്ക് എന്ന നാഢി സംബന്ധിയായ പോരായ്മയെ മറി കടന്ന് താന്താങ്ങളുടെ മേഖലയിൽ ശോഭിക്കുകയുണ്ടായി. ബൈബ്ലിക്കൽ കഥകളിലെ മഹാരഥനായ മോസസ്, ഗ്രീക്ക് ചിന്തകനും പ്രഭാഷകനുമായ ഡമസ്തനീസ്, ആധുനിക ലോകത്തെ തീപ്പൊരി പ്രസംഗകനായ ചർച്ചിൽ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ മർലിൻ മൻറോ , മലയാളക്കര കണ്ട ഉജ്ജ്വല വാഗ്മി സഖാവ് ഇഎംഎസ് എന്നിവർ വാക്ക്  എന്ന പോരായ്മ കഠിന ശ്രമത്തിലൂടെ മറികടന്നവരാണ്..

ഇത്രയും പറയാൻ കാരണം ഇന്നവസാനിച്ച അമേരിക്കയിലെ ഡമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഒരു പതിമൂന്നുകാരൻ  നടത്തിയ വിഡിയോ അഭിസംബോധനയാണ്. ബ്രൈഡൻ ഹാരിംഗ്ടൺ  എന്ന പയ്യൻ തൻ്റെ രണ്ടു മിനുറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ വിക്കിനെ മറി കടക്കാൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ നൽകിയ ഉപദേശങ്ങളെ സ്മരിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഒരു കാര്യം കൂടി ഇതോടെ വ്യക്തമായി. ജോ ബൈഡനും വിക്കിനെ നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രം ണറി കടന്ന്  സമൂഹ മുൻ നിരയിലേക്ക് കയറി വന്ന വ്യക്തിയാണ് എന്നത്..  ലോകമെന്വാടുമുള്ള 7 കോടി പേർ വിക്ക് ഉള്ളവരാണെന്ന് അവർക്കായുള്ള സംഘടന പറയുന്നു. 

എന്തായാലും ബ്രൈഡൻ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്

 

View this post on Instagram

Twenty seconds into his speech to the Democratic National Convention on Thursday, Brayden Harrington started to stutter. He knew he would — it was the reason the 13-year-old was addressing millions of viewers from his bedroom. As he had explained to kick off his speech, his life had changed after meeting former vice president Joe Biden in February. And then, he kept going — smiling, poised, and delivering a powerful message about how Biden, who has spoken openly of his battle with a speech impediment, had inspired him to reach higher. On a night when Biden accepted the Democratic presidential nomination and a parade of notables offered their visions for America, Brayden’s two-minute speech may have had the most visceral impact. Biden’s stutter, a neurological condition that affects roughly 70 million people worldwide, emerged when he was a child. As a young teen, though, he learned ways to cope: reciting poetry in his room, learning full phrases instead of individual words. Biden shared many of those same tips with Brayden, and Brayden used those tips in his speech on Thursday. His performance, and his message of perseverance, were met with wide acclaim on social media and elsewhere — particularly from others who have worked to overcome a stutter. Read more by clicking the link in our bio.

A post shared by The Washington Post (@washingtonpost) on