രാജ്യത്ത് കൊവിഡ് പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

ദില്ലി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും അറുപതിനായിരത്തില്‍ താഴെ. 24 മണിക്കൂറിനിടെ 54,366 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7761312 ആയി. 690 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് രാജ്യത്തെ കൊവിഡ് മരണ സംഖ്യ 117306 ആയി. 

രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാര്‍ത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തില്‍ താഴെയെത്തി. 6,95,509 പേരാണ് ചികിത്സയില്‍ തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിക്കുന്നു. 89.53 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.