കപില്‍ ദേവിന് ഹൃദയാഘാതം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കപില്‍ ദേവിന് ഹൃദയാഘാതം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അറുപത്തൊന്നുകാരനായ കപില്‍ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയുമായി ഞാന്‍ സംസാരിച്ചിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായാണ് അവര്‍ പറഞ്ഞത്' - ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര പിടിഐയോട് പറഞ്ഞു.