കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എഴ് വിക്കറ്റിൻ്റെ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എഴ് വിക്കറ്റിൻ്റെ വിജയം

അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എഴ് വിക്കറ്റിൻ്റെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ    കോൽക്കത്ത18 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്ത നേടുന്ന ആദ്യ വിജയമാണിത്.

ഓപ്പണര്‍ ശുഭ് മാൻ ഗില്ലിൻ്റെയും ഇയന്‍ മോര്‍ഗൻ്റെയും ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുത്തത്. 38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സിൻ്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ശുഭ് മാന്‍ ഗില്‍ 62 പന്തുകളില്‍ നിന്നും പുറത്താവാതെ 70 റണ്‍സ് നേടി കൊല്‍ക്കത്തയുടെ നെടുംതൂണായി. ശുഭ് മാൻ ഗില്ലാണ് കളിയിലെ താരം.

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. 

സണ്‍റൈസേഴ്‌സില്‍ പരിക്ക് പറ്റി പുറത്തായ മിച്ചല്‍ മാര്‍ഷിന് പകരം അഫ്ഗ്ൻ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ടീമിലിടം നേടി. ഒപ്പം ഖലീല്‍ അഹമ്മദ്. വൃദ്ധിമാന്‍ സാഹ എന്നിവരും ടീമിലെത്തി.