ഞെട്ടിക്കുന്ന ലുക്കില്‍ നായന്‍ താര: തമിഴ് ത്രില്ലര്‍ നെട്രികണ്‍ ഫസ്റ്റ് ലുക്ക്

ഞെട്ടിക്കുന്ന ലുക്കില്‍ നായന്‍ താര: തമിഴ് ത്രില്ലര്‍ നെട്രികണ്‍ ഫസ്റ്റ് ലുക്ക്

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരനായികയായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് നെട്രികണ്‍. സസ്പന്‍സ് ത്രില്ലറായൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍സിന്റെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. സംവിധാനം  മിലിന്ദ് റാവു.

കയ്യില്‍ ആയുധവുമായി, മുഖത്ത് മുറിവുകളോടെ നില്‍ക്കുന്ന നയന്‍സിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ത്രില്ലര്‍ ചിത്രമാണെന്ന് പോസ്റ്റര്‍ തന്നെ പറയുന്നുണ്ട്.. പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.യന്‍താരയുടെ 65ാം ചിത്രമാണ് നെട്രികണ്‍. മലയാളി നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.