പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍ ഇവയൊക്കയാണ്.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍ ഇവയൊക്കയാണ്.

ഭക്ഷണ കാര്യത്തില്‍ ഏറെ ആശങ്കപ്പെടുന്നവരാണ് പ്രമേഹരോഗികള്‍. പ്രത്യേകിച്ചും പഴ വര്‍ഗങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പുണ്ട്.ഏതൊക്കെ പഴങ്ങളാണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നത് എന്നറിയാം.

പ്രധാനമായും നാരുകള്‍ ധാരളം അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും നിയന്ത്രിക്കാന്‍ സഹായിക്കും.

1. ഓറഞ്ച് : ഓറഞ്ചും മറ്റ് നാരക ഫലങ്ങളും നാരുകളും വൈറ്റമിന്‍ സി യും ധാരാളം അടങ്ങിയതാണ്. വൈറ്റമിന്‍ സി,  നാരുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ബ്ലഡ് ഷുഗര്‍ ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കും.  ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. 


2. സബര്‍ജില്‍   : നാരുകള്‍, വൈറ്റമിന്‍ കെ, ആന്റിഓക്സിഡന്റുകള്‍ ഇവ  സബര്‍ജില്ലില്‍ ധാരാളം ഉണ്ട്. ഇവയിലെ പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

3. ആപ്പിള്‍: നാരുകളും ഹൃദയാരോഗ്യമേകുന്ന ആന്റി ഓക്‌സിഡന്റുകളും, വൈറ്റമിന്‍ സിയും  ധാരാളമുണ്ട്  ആപ്പിളില്‍.  കാലറിയും സോഡിയത്തിന്റെ അളവും കുറച്ചു മാത്രം സോഡിയം അടങ്ങിയ ആപ്പിളില്‍ കൊഴുപ്പോ കൊളസ്‌ട്രോളോ ഇല്ല .ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍ഫ്‌ളമേഷന്‍ തടയാനും രക്തസമ്മര്‍ദം സാധാരണനിലയിലാക്കാനും സഹായിക്കും. 

4. ബെറിപ്പഴങ്ങള്‍: രുചികരവും പോഷക സമ്പുഷ്ടവുമാണ് ബെറിപ്പഴങ്ങള്‍. എന്നാല്‍ ഇവയ്ക്ക് ഗ്ലൈസെമിക്  ഇന്‍ഡക്സ് കുറവാണ്. ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ ഇവയെ അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍ സൂപ്പര്‍ഫുഡ് ആയാണ് വിശേഷിപ്പിക്കുന്നത്.  അന്നജം കൂടിയ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍  പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.

5. കിവി : വൈറ്റമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക്  കഴിക്കാവുന്ന ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിപ്പഴങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.