യുഎൻ ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചു, സുരക്ഷാ സമിതിയിൽ നിന്ന് ഇ​ന്ത്യ​യെ എ​ത്ര​കാ​ലം പു​റ​ത്ത് നി​ര്‍​ത്താ​നാ​കു​മെ​ന്നും മോ​ദി

യുഎൻ ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചു, സുരക്ഷാ സമിതിയിൽ നിന്ന് ഇ​ന്ത്യ​യെ എ​ത്ര​കാ​ലം പു​റ​ത്ത് നി​ര്‍​ത്താ​നാ​കു​മെ​ന്നും മോ​ദി

ന്യുഡൽഹി-  സുരക്ഷാസമിതി സ്ഥിരാംഗത്വത്തിനായി യുഎന്‍ പൊതുസഭയില്‍ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്ന് മോദി പൊതുസഭയിലെ പ്രസംഗത്തിൽ ചോദിച്ചു. സുരക്ഷാസമിതി സ്ഥിരാംഗത്വം ചൈന പോലുള്ള രാജ്യങ്ങൾ മുടക്കുന്നതിന് എതിരെയായിരുന്നു നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. 

എ​പ്പോ​ള്‍ വ​രെ​യാ​ണ് ഞ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ട​ത്. നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന സ​മി​തി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യെ എ​ത്ര​കാ​ലം പു​റ​ത്ത് നി​ര്‍​ത്താ​നാ​കു​മെ​ന്നും മോ​ദി ചോ​ദി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​യി​രു​ന്നു ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

ദു​ര്‍​ബ​ല​രാ​യി​രു​ന്ന കാ​ല​ത്ത് ഞ​ങ്ങ​ള്‍ ലോ​ക​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല. ശ​ക്ത​രാ​യ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഭാ​ര​മാ​കു​ക​യും ചെ​യ്തി​ല്ല. എ​പ്പോ​ള്‍ വ​രെ​യാ​ണ് ഞ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ട​ത്. ഇ​ന്ത്യ യു​എ​ന്‍ സ​മാ​ധാ​ന സം​ര​ക്ഷ​ണ ദൗ​ത്യ​ങ്ങ​ളി​ലേ​ക്ക് സൈ​നി​ക​രെ അ​യ​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഏ​റ്റ​വും കൂ​ടു​ത​ല്‍ സൈ​നി​ക​രെ ന​ഷ്ട​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കാ​യി​രു​ന്നു- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഈ ​മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തു പോ​ലും ഇ​ന്ത്യ​യി​ലെ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്ബ​നി​ക​ള്‍ 150 ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ മ​രു​ന്നു​ക​ള്‍ അ​യ​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്‌​സി​ന്‍ നി​ര്‍​മി​ക്കു​ന്ന രാ​ജ്യം എ​ന്ന നി​ല​യി​ല്‍ ഒ​രു ഉ​റ​പ്പ് ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്- ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​ന്‍ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​ക്ഷ​മ​ത​യും ഈ ​അ​പ​ക​ട​സ​ന്ധി​യി​ല്‍ മാ​ന​വി​ക​ത​യെ സ​ഹാ​യി​ക്കാ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും- മോ​ദി പ​റ​ഞ്ഞു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ദ​ര്‍​ശ​വും ഇ​ന്ത്യ​യു​ടെ ത​ത്വ​ങ്ങ​ളും സ​മാ​ന​മാ​ണ്. യു​എ​ന്‍ വേ​ദി​ക​ളി​ല്‍ പ​ല​ത​വ​ണ പ്ര​തി​ധ്വ​നി​ച്ച വ​സു​ദേ​വ കു​ടും​ബ​കം (ലോ​കം ഒ​രു കു​ടും​ബ​മാ​ണ്) എ​ന്ന​താ​ണ് അ​ത്. ലോ​ക​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​ന്ത്യ എ​ല്ലാ​യ്പ്പോ​ഴും ചി​ന്തി​ക്കു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു.

ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നും മോദി ചോദിച്ചു.

പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾക്ക് മോദി നേരിട്ട് മറുപടി നൽകിയില്ല. ഇന്നലെ ഇമ്രാൻ ഖാന്‍റെ പ്രസംഗത്തിൽ ഇരുപത് തവണയാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിച്ചത്. ഇമ്രാൻ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച്  ഇന്ത്യയുടെ പ്രതിനിധി പൊതുസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.