ബിഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു ആദയ നികുതിവകുപ്പി​​​​​​​ന്‍റെ റെയ്ഡ്: 8.5 ലക്ഷം രൂപ കണ്ടെടുത്തു

ബിഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു ആദയ നികുതിവകുപ്പി​​​​​​​ന്‍റെ റെയ്ഡ്: 8.5 ലക്ഷം രൂപ കണ്ടെടുത്തു

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകേ  ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ പട്‌ന കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് 805 ലക്ഷം രൂപ പിടിച്ചെടുത്തു. നിര്‍ത്തിയിട്ടിരുന്ന കാരില്‍ നിന്നാണ് പണം കണ്ടെടുത്തത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതിവകുപ്പിന്‍രെ റെയ്ഡ്. പണം കണ്ടെടുത്ത കാറുടമ അശുതോഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിശോധനാ സമയത്ത് എ ഐ സി സി സെക്രട്ടറി ശക്തി സിംഗ് ഗോഹിലും, ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ഓഫീസിലുണ്ടായിരുന്നു.

ഇരുവരേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അതേസമയം ഇത് ഗൂഢാലോചനയാണെന്നും ബി ജെ പി-ജെ ഡി യു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും, കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും നേതാക്കള്‍ ആരോപിച്ചു.