കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല;റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല;റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പട്ടിക ഇറക്കിയത്.പൊതുമേഖല സ്ഥാപനങ്ങളായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നീ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല. കേരളത്തില്‍ നാല് ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കാണ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയെന്നാണ് ആര്‍ബിഐ പറയുന്നത്.