ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ - പാകിസ്ഥാന്‍ വാക് പോര്: ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ - പാകിസ്ഥാന്‍ വാക് പോര്: ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ദില്ലി: ഐക്യരാഷ്ട്രസഭ സഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയി. കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചത്. പിന്നീട് ഇന്ത്യ പാകിസ്ഥാന് മറുപടിയും നല്‍കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. 

പാകിസ്ഥാന്‍റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നം. കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞു പോകണമെന്നും ഇന്ത്യന്‍ പ്രതിനിധി താക്കീത് നല്‍കി. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച ഇന്ത്യ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാന്‍ ഖാനെന്നും ഓര്‍മ്മിപ്പിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ന് പൊതുസഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.