ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സര്‍വ്വകാല റെക്കോഡിട്ട് വ്യാപാരം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സര്‍വ്വകാല റെക്കോഡിട്ട് വ്യാപാരം

മുംബൈ:  ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിപണി സര്‍വ്വകാല റെക്കോഡിലെത്തി നില്‍ക്കുന്നതായാണ് നിലവിലെ കണക്കുകള്‍. സെന്‍സെക്‌സ് 631 പോയിന്റ് കൂടി 42,500 ന് മുകളിലെത്തി. നിഫ്റ്റിയിലു0 186 പോയിന്റ് കൂടി വ്യാപാര0 12,449 ലെത്തി. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് വിപണിയെ വലിയരീതിയില്‍ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെ വ്യാപാരത്തില്‍ നേട്ടം കാണുകയായിരുന്നു. ബൈഡന്റെ ജയം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നമെന്ന പ്രതീക്ഷയിലാണ് വിപണിയിലെ ചലനം.