മറഡോണ തലയിടിച്ച് വീണത് മരണ കാരണമായി  

മറഡോണ തലയിടിച്ച് വീണത് മരണ കാരണമായി  

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് മരിക്കുന്നതിന് മുന്‍പ്  വീട്ടില്‍ തലയിടിച്ച് വീണെന്നും  മൂന്ന് ദിവസത്തോളം ചികിത്സ കിട്ടിയില്ലെന്നും റിപോര്‍ട്ട്. മറഡോണയുടെ മരണത്തെക്കുറിച്ച്  പൊലീസ് നടത്തുന്ന അന്വേഷണത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. തലയിടിച്ച് വീണ താരത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയോ എംആര്‍ഐ സ്‌കാന്‍ നടത്തുകയോ ചെയ്തിട്ടില്ല. ഏതാനും മാസങ്ങള്‍ മുന്‍പാണ് മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മറഡോണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നിട്ടും തലയിലേറ്റ ക്ഷതം ചികിത്സിക്കാനത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.മറഡോണയെ ചികില്‍സിച്ച  അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറഡോണ സ്വന്തമായൊരു തീരുമാനമെടുക്കാനാവുന്ന ആരോഗ്യസ്ഥിതിയില്‍ ആയിരുന്നില്ലെന്നും മൂന്ന് ദിവസത്തോളം ആരുടേയും സഹായമില്ലാതെ മുറിയില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്നതായും അഭിഭാഷകന്‍ പറഞ്ഞു.