ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ ! - പിസിജോർജിനെതിരെ രൂക്ഷ വിമർശനവുമായി ജോയ് മാത്യു

ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ ! - പിസിജോർജിനെതിരെ രൂക്ഷ വിമർശനവുമായി  ജോയ് മാത്യു

കൊച്ചി : സ്ത്രീപക്ഷ പ്രവർത്തകർക്കെതിരെ രംഗത്തുവന്നവരെ വിമർശിച്ച് നടൻ ജോയ് മാത്യു. വിജയൻ നായരെ തല്ലിയതിലല്ല, അവിടെവച്ച് തെറി പറഞ്ഞതിലാണ് ചിലർക്കു പ്രശ്നമെന്നും ഫ്യൂഡൽ ധാരണകളാണ് അവരെ നയിക്കുന്നതെന്നും ജോയ് മാത്യു.വിമർശിച്ചു..

''ഞരമ്പൻ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയിൽ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകൾ ഉപയോഗിച്ചിട്ടില്ല, ചില പദങ്ങൾക്ക് അലങ്കാരവും ഉൽപ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീൻ കളർ ഫുൾ ആകാനാണെന്ന് കരുതിയാൽ മതി''- ജോയ് മാത്യു പറഞ്ഞു. സ്ത്രീകൾ തെറി പറഞ്ഞതിനെതിരെ വന്ന  പൂഞ്ഞാൽ എംഎൽഎ പിസി ജോർജ് മറ്റൊരു ഞരമ്പൻ ആണെന്നാണ് ജോയ് മാത്യു വിശേഷിപ്പിച്ചത്.

ഫെയിസ് ബുക്ക് പോസറ്റിൻ്റെ പൂർണ രൂപം.......

ചിലരുടെ പ്രശനം പെണ്ണുങ്ങൾ ഞരമ്പുരോഗിയെ തല്ലിയതിലല്ല, അവിടെ വെച്ച് തെറിപറഞ്ഞതാണ്!
'എന്താ സ്നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?' എന്ന് പറഞ്ഞാണ് തല്ലിയിരുന്നതെങ്കിൽ ഇപ്പറയുന്നവർ ഈ സ്ത്രീകളെ പിന്തുണയ്ക്കുമായിരുന്നോ ?
ഇല്ല ,സ്ത്രീകൾ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യുഡൽ ധാരണയാണ് ഇവരെയൊക്കെ നയിക്കുന്നത് .
അടികൂടിയിട്ടുള്ളവർക്കറിയാം ആത്മരോഷം ,വീറ് ,വാശി എന്നിവ വർധിപ്പിക്കാനും എതിരാളിയെ തളർത്താനും ചില പ്രത്യേക പദങ്ങൾക്ക് സാധിക്കും എന്ന് (മനഃശാസ്ത്രം അത് സമ്മതിച്ചു തരുന്നുമുണ്ട് )
പിന്നെ എന്താണ് തെറി ?എന്താണ് അശ്ലീലം ?
(കൊടുങ്ങല്ലൂരിൻ്റെ പാരമ്പര്യ രക്തമാണ് മലയാളിയുടെ സിരകളിൽ എന്നത് മറക്കണ്ട !)
ഞരമ്പൻ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയിൽ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകൾ ഉപയോഗിച്ചിട്ടില്ല ,,ചില പദങ്ങൾക്ക് അലങ്കാരവും ഉൽപ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീൻ കളർ ഫുൾ ആകാനാണെന്ന് കരുതിയാൽ മതി. പൂഞ്ഞാറുകാരൻ ഒരുവൻ ചാനലിൽ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന് !ചന്തയിൽ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ !