മമ്മൂട്ടിയുടെ വീട്ടുമുറ്റത്ത് പഴുത്ത് പാകമായി സണ്‍ഡ്രോപ് പഴങ്ങള്‍ 

മമ്മൂട്ടിയുടെ വീട്ടുമുറ്റത്ത് പഴുത്ത് പാകമായി സണ്‍ഡ്രോപ് പഴങ്ങള്‍ 

മമ്മൂട്ടിയുടെ പിറന്നാള്‍ ദിന കേക്കിന്‍റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ പുതിയ വാര്‍ത്ത. പിറന്നാള്‍ ദിനത്തില്‍ മകള്‍ സുറുമി മമ്മൂട്ടിക്കായി പ്രത്യേകം സമ്മാനിച്ച കേക്കിനെക്കുറിച്ച് ചര്‍ച്ചയോട് ചര്‍ച്ചയായിരുന്നു. ആ കേക്കിന് മുകളില്‍ വിളഞ്ഞ് പാകമായി നില്‍ക്കുന്ന സണ്‍ഡ്രോപ് പഴങ്ങളുണ്ടായിരുന്നു. സണ്‍ഡ്രോപ് വീട്ടുമുറ്റത്ത് നിന്ന് വിളവെടുക്കുന്ന ചിത്രമാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ ഫലസസ്യങ്ങളില്‍ ഒന്നാണ് സണ്‍ഡ്രോപ്. ലോക്ഡൗണ്‍ കാലത്ത് മെഗാസ്റ്റാര്‍  മമ്മൂട്ടിയും കൃഷി?യില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമാണ് മമ്മൂട്ടിക്ക്. അതുകൊണ്ടാണ് മകള്‍ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാള്‍ കേക്കിലും ഇത് പ്രകടമായിരുന്നത്.