കൃഷിക്കാരനായി പച്ച ജീവിതത്തില്‍ 

കൃഷിക്കാരനായി പച്ച ജീവിതത്തില്‍ 

ലോക്ഡൗണ്‍ കാലത്ത് മോഹന്‍ ലാല്‍ വെറുതെയിരുന്നില്ല. മണ്ണിലിറങ്ങി പണിയെടുത്ത് പച്ചക്കറി വിളയിക്കാന്‍ ലാല്‍ മടിച്ചില്ല. നടന്‍ ശ്രീനിവാസന്  മാത്രമല്ല മോഹന്‍ ലാലിനും കൃഷി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്‍റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി.ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം. 

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. നേരത്തെ തന്നെ പറമ്പില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് ആണ് താരം ഇതില്‍ സജീവമാകുന്നത്.ദൃശ്യം 2വിന്‍റെ തിരക്കുകളിലേക്ക് മോഹന്‍ലാല്‍ മുങ്ങാംകുഴിയിട്ടെങ്കിലും അവധി കിട്ടുമ്പോള്‍ വളമിടാനും വിളവെടുക്കാനും തൊടിയിലെത്തുമെന്ന്  ഉറപ്പ് പറയുന്നു.