15000 ശമ്പളവും പിന്നെ ചോറും തരും; പട്ടിയെ നോക്കാൻ ആളെ തിരക്കി സംഗീത സംവിധായകൻ

15000 ശമ്പളവും പിന്നെ ചോറും തരും; പട്ടിയെ നോക്കാൻ ആളെ തിരക്കി സംഗീത സംവിധായകൻ

മലയാള സിനിമയിലെ പ്രശസ്തനായ യുവസംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ അദ്ദേഹത്തെ ട്രോളൻമാർ കോപ്പി സുന്ദർ എന്നും വിളിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ പാട്ടിനേക്കാൾ വളരെ ഗൗരവമുള്ള കാര്യവുമായാണ് ഗോപി സുന്ദർ എത്തിയിരിക്കുന്നത്. 

വീട്ടിലെ നായ്കൾക്കു വേണ്ടിയാണ് അന്വേഷണം. നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച്‌ കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തന്റെ പുതിയ ആവശ്യം അദ്ദേഹം അറിയിച്ചത്. വീട്ടുജോലിക്കാരെ തേടിയും ​ഗോപി സുന്ദര്‍ ഇതിന് മുന്‍പ് ഇമെയില്‍ ഐഡി നൽകിയിട്ടുണ്ട്. അതിനു പിന്നാലെയാണ് പട്ടിയെ നോക്കാനാളെ തിരക്കി പോസ്റ്റ് വന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പോസ്റ്റിനെ ട്രോളി നിരവധിപ്പേരെത്തി. 'ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്' എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. നിങ്ങളാരും 'കോമഡി ആക്കരുത്, എന്റെ ആവശ്യം ആണെന്നും ഇതിനും ഗോപി സുന്ദര്‍ കൃത്യമായി ​ഗോപി സുന്ദര്‍ മറുപടി നല്‍കി. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാമെന്നുമായിരുന്നു താരത്തിന്റെ മറുപടി.