'ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം'- ഫോട്ടോഗ്രാഫർ സംഘിയെന്ന് ദീപ നിശാന്ത്

'ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം'-  ഫോട്ടോഗ്രാഫർ സംഘിയെന്ന് ദീപ നിശാന്ത്

ക്ഷേത്രമെന്ന് തോന്നിക്കുന്ന പാരമ്പര്യ മാതൃകയിലുള്ള ഒരു കെട്ടിടത്തിൻ്റെ മുമ്പില്‍ അല്‍പ്പവസ്ത്രധാരിയായ സ്ത്രീയെ പോസ് ചെയ്യിപ്പിച്ച്‌ എടുത്ത ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിനു തിരി കൊളുത്തിയിരുന്നു. എന്നാല്‍ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ എന്നാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ആരോപിക്കുന്നത്. തൃശ്ശൂരിലെ മോട്ടീവ് പിക്സ് സ്റ്റുഡിയോ ആണ് പടങ്ങൾ എടുത്തത്. 

ദീപ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്;.

ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയം പറയാനില്ലാത്തവര്‍ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണര്‍ത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണര്‍ന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയില്‍ കൊണ്ടിടാനുള്ള പരിപാടിയില്‍ വീണു പോവരുത്. ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാന്‍.