യുഡിഎഫിനെ തള്ളിപ്പറഞ്ഞ് ജോസ് പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാമെന്ന് സിപിഐ

യുഡിഎഫിനെ തള്ളിപ്പറഞ്ഞ് ജോസ് പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാമെന്ന് സിപിഐ

തിരുവനന്തപുരംജോസ് കെ മാണി വിഭാ​ഗത്തെ മുന്നണിയിൽ പ്രവേശിപ്പിക്കുന്നതിന്    ഉപാധിവച്ച് സിപിഐ.   . സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചകളിലാണ് സിപിഐ നിപാട് വ്യക്തമാക്കിയത്. . യുഡിഎഫിനെ തള്ളിപ്പറഞ്ഞ് ജോസ് പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചര്‍ച്ചയില്‍ വ്യക്തമാക്കി.. യുഡിഎഫിന് പുറത്ത് വരാതെ സ്വാഗതം ചെയ്യാനാകില്ലെന്ന് കാനം പറഞ്ഞു.

സിപിഎം നിർബന്ധപ്രകാരമാണ് ജോസ് വിഭഗത്തെ  പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ഉഭയകക്ഷി ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രി ഇ ചന്ദ്രശേഖരൻ, എൽഡിഎഫ് കൺവീനർ വിജയരാഘവൻ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ വിഷയത്തിൽ ആദ്യമായാണ് സിപിഐ ചർച്ചക്ക് തയാറാക്കുന്നത്. വൈകിട്ട് നാലിന് എകെജി സെൻ്ററിലായിരുന്നു ചർച്ച. യുഡിഎഫ് വിട്ടാൽ ചർച്ചയാകാമെന്നാണ് കാനത്തിന്‍റെ നിലപാട്. ഈ ചർച്ചക്ക് ശേഷമാണ് ജോസ് പക്ഷം തെരുവിലാകില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ജോസ് പക്ഷവുമായി നീക്കു പോക്കുകളുണ്ടാക്കാനുള്ള സാധ്യതകളും ചർച്ചാ വിഷയമായി.

ജോസ് കെ മാണി തെരുവിലായിപ്പോകില്ലെന്നാണ് കോടിയേരി വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചത്. മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകൾ നടത്തിയിട്ടില്ലെന്നും ആവശ്യമായി വന്നാൽ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.