ഇത് രതിച്ചതി ഉപയോഗിച്ചകോണ്ടം: വീണ്ടും വില്‍പനയ്ക്ക് 

ഇത് രതിച്ചതി ഉപയോഗിച്ചകോണ്ടം: വീണ്ടും വില്‍പനയ്ക്ക് 

വിയറ്റ്‌നാം: ഉപഭോക്താക്കളെ പറ്റിക്കാന്‍ പലരും പല തന്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാല്‍ വിയറ്റ്‌നാമില്‍ ചെയ്തത് പൊറുക്കാന്‍ പറ്റാത്ത കുറ്റം. ഉപയോഗിച്ച കോണ്ടങ്ങള്‍ തന്നെ വീണ്ടും കഴുകി വൃത്തിയാക്കി, പുതിയ പാക്കറ്റില്‍ എത്തിച്ച് കച്ചവടം നടത്തുന്ന സംഘം പൊലീസ് പിടിയിലായി. ഉപയോഗിച്ച കോണ്ടങ്ങള്‍ വ്യാപകമായി ശേഖരിച്ച്, തൊഴിലാളികളെക്കൊണ്ട് അവ കഴുകി വൃത്തിയാക്കിച്ച്, വീണ്ടും പുതിയതാണെന്ന വ്യാജേന പാക്ക് ചെയ്തെടുക്കുന്നൊരു കേന്ദ്രം. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇത്തരത്തില്‍ വില്‍പന നടത്താനായി എത്തിച്ച ആയിരക്കണക്കിന് ഉപയോഗിച്ച കോണ്ടങ്ങളാണത്രേ കണ്ടുകെട്ടിയത്.

റെയ്ഡിനെ തുടര്‍ന്ന് കെട്ടിട ഉടമയായ മുപ്പത്തിമൂന്നുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാസത്തിലൊരിക്കല്‍ ഒരാള്‍ ഇവര്‍ക്ക് ഉപയോഗിച്ച കോണ്ടങ്ങള്‍ ലോഡുകളൈയി എത്തിച്ചുനല്‍കുകയാണത്രേ പതിവ്. ഇത് പിന്നീട് കഴുകിയെടുത്ത ശേഷം പുതിയതാണെന്ന് തോന്നിക്കുന്ന തരത്തില്‍ ഘടന ക്രമീകരിച്ച് പാക്കറ്റുകളിലാക്കും. അപകടകരമായ 'മെഡിക്കല്‍ വേസ്റ്റ്' വിഭാഗത്തിലാണ് ഉപയോഗിച്ച കോണ്ടങ്ങള്‍ ഉള്‍പ്പെടുകയെന്നും അതിനാല്‍ തന്നെ ഗുരുതരമായ കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.