ഇതാണ് ഒര്‍ജിനല്‍ ബാബു ആന്‍റണി 

ഇതാണ് ഒര്‍ജിനല്‍ ബാബു ആന്‍റണി 

ഒരു സീസണില്‍ മലയാള സിനിമയിലെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്‍റണി. ഇടയ്ക്ക് കളം മാറ്റി ചവിട്ടി നോക്കുകയുമുണ്ടായി. പിന്നീട്  ബാബു ആന്‍റണി സിനിമയില്‍ നിന്ന് ഇടവേളയുമെടുത്തു. ഇപ്പോള്‍ വലിയ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് ബാബു ആന്‍റണി.. ഇതിനിടയിലാണ് തന്‍റെ ഒരു സെല്‍ഫി ഫോട്ടോ ബാബു ആന്‍റണി ഷെയര്‍ ചെയ്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വിഗ്ഗില്ലാതെയാണ് സെല്‍ഫി എടുത്തിരിക്കുന്നത്. ഇതാണ് യഥാര്‍ഥ താന്‍ എന്ന് ക്യാപ്ഷന്‍ എഴുതിയിട്ടുള്ള ഫോട്ടോയ്ക്ക് ഒട്ടേറെ ആരാധകരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് ബാബു ആvdJണി തിരിച്ചുവരവ് നടത്തുന്നത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യമുള്ളത് തന്നെയാകും പവര്‍ സ്റ്റാര്‍. നായികയോ പാട്ടുകളോ ചിത്രത്തിലില്ല.