ദക്ഷിണ അമേരിക്കൻ മേഖലാ ലോകകപ്പ്; യോഗ്യതാ മത്സരങ്ങളിൽ കരുത്തുകാട്ടി അർജന്റീനയും ബ്രസീലും

ദക്ഷിണ അമേരിക്കൻ മേഖലാ ലോകകപ്പ്; യോഗ്യതാ മത്സരങ്ങളിൽ കരുത്തുകാട്ടി അർജന്റീനയും ബ്രസീലും

ലിമ:  ദക്ഷിണ അമേരിക്കന്‍ മേഖലാ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ മത്സരങ്ങളില്‍ കരുത്തരായി മുന്നേറുകയാണ് അർജന്റീനയും ബ്രസീലും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രസീല്‍ യുറുഗ്വേയേയും അര്‍ജന്റീന പെറുവിനെയും തോൽപ്പിച്ചു. 2.0 ത്തിനായിരുന്നു ഇരു ടീമുകളുടേയും വിജയം.

നാലു കളികൾ പിന്നിടുമ്പോൾ  12 പോയിന്റുമായി ബ്രസീലാണ് ഒന്നാമതെത്തി നിൽക്കുന്നത്. 10 പോയിന്റുകളുമായി അർജന്റീന രണ്ടാമതാണ്. ലൗറേറ്റ മാര്‍ട്ടിനസിനെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ആയുധമാക്കിയാണ് അർജന്റീന പൊരുതുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് നെയ്മർ ബ്രസീൽ ടീമിലില്ല. പകരം  റിച്ചാര്‍ലിസന്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്‌ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് ബ്രസീലിന്റെ പോരാട്ടം.

മറ്റൊരു മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനോട്‌ 6-1 ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. വെനസ്വേല 2-1 നു ചിലിയെയും തോല്‍പ്പിച്ചു. പരാഗ്വേയും ബൊളീവിയയും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയിലവസാനിക്കുകയായിരുന്നു.