മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണാമെന്ന് മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണാമെന്ന് മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

മോദി സര്‍ക്കാരി‍ന്‍റെ മാധ്യമപ്രവർത്തകർക്കെതിരായ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമസംഘടകള്‍ രംഗത്ത്. മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാൻ 'അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും' ബെൽജിയം ആസ്ഥനമായ 'അന്താരാഷ്ട്ര ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്'ഉം മോദിയോട് ആവശ്യപ്പെട്ടു.വിമർശനങ്ങളെ നിശബ്ദമാക്കാൻ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. പേടിക്കാതെ അധിക്ഷേപങ്ങളേൽക്കാതെ മാധ്യമപ്രവർത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ​'ഗ്ലോബൽ മീഡിയ ​ഗ്രൂപ്പ്' സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകരുടെ പ്രവർത്തനത്തിനെതിരെ കരിനിയമങ്ങൾ ചുമത്തിയതടക്കം പിൻവലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ മെയ് 31 വരെയുള്ള കാലയളവില്‍ 55ഓളം മാധ്യമപ്രവർത്തകരെ ഭരണകൂടം ലക്ഷ്യംവെച്ചുവെന്ന് 'റൈറ്റ് ആന്‍റ്  റിസ്ക് അനാലീസിസ്' ​ഗ്രൂപ്പിന്‍റെ പഠനത്തിൽ പറയുന്നു.