വായ്പ മൊറട്ടോറിയം കേസ് സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി

വായ്പ മൊറട്ടോറിയം കേസ് സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി

ദില്ലി: മോറട്ടോറിയം പ്രഖ്യാപിച്ച മാസങ്ങളില്‍ ബാങ്ക് വായ്പകളുടെ പിഴപലിശ ഒഴിവാക്കാനാകുമോ എന്നതില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി സമയം നീട്ടി നല്‍കി. വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയത്. ഇത് സങ്കീര്‍ണമായ പ്രശ്‌നമാണെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൊവിഡ് -19 മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹര്‍ജികള്‍ സംബന്ധിച്ച് ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി വാദം കേള്‍ക്കും. പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും 2-3 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.