തിരുവനന്തപുരം അസിസ്റ്റന്‍റ്  കമ്മീഷണര്‍ക്ക് കൊവിഡ്: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും പങ്കെടുത്തിരുന്നു

തിരുവനന്തപുരം അസിസ്റ്റന്‍റ്  കമ്മീഷണര്‍ക്ക് കൊവിഡ്: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും പങ്കെടുത്തിരുന്നു

തിരുവനന്തപുരം കന്റോണ്‍മെന്‍റ് അസിസ്റ്റന്‍റ്  കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമ്പര്‍ക്കമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. സെക്രട്ടേറിയറ്റിലെ സമരങ്ങള്‍ നേരിടുന്നതില്‍ ഇദ്ദേഹവുമുണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു.  അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണരുടെ ഗണ്‍മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.