രാത്രി സ്‌കൂട്ടറില്‍ പോയ യുവതിയെ വഴിയില്‍ തടഞ്ഞ് ഉപദ്രവിച്ചു

രാത്രി സ്‌കൂട്ടറില്‍ പോയ യുവതിയെ വഴിയില്‍ തടഞ്ഞ് ഉപദ്രവിച്ചു

തൊടുപുഴ: ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ ഉടുമ്പന്നുരിനു സമീപം വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദ് (23) അറസ്റ്റില്‍. കരിമണ്ണൂര്‍ എസ്‌ഐ കെ. സിനോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്.

വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിന്‍ റഷീദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തി.