യുകെയിലെ സ്ക്രീൻ പവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർ വിപിൻ രവി എ ആർ

യുകെയിലെ  സ്ക്രീൻ പവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർ വിപിൻ രവി എ ആർ

യുകെയിലെ  സ്ക്രീൻ പവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം വിപിൻ രവി എ ആർ നേടി. ജയൻ മാങ്ങാട് രചനയും സംവിധാനവും നിർവ്വഹിച്ച തെയ്യാട്ടം ഡോക്യുമെൻ്ററിയുടെ എഡിറ്റിങ്ങിനാണ് അവാർഡ്. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിയാണ് വിപിൻ രവി.
ഡെൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, രാമേശ്വരം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മിയാമി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ പ്രത്യേക ജ്യൂറി പരാമർശം നേടിയിരുന്നു. കേരള സർക്കാറിൻ്റെ ഫോക്ക് ലോർ അക്കാഡമിയുടെ മികച്ച ഡോക്യുമെൻ്ററി നേടിയ തെയ്യാട്ടം സംസ്ഥാന തല മത്സരമായ റീൽ - 20യിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പ്രേക്ഷക അവാർഡും നേടിയിരുന്നു. തെയ്യാട്ടത്തിൻ്റെ നിർമ്മാണം മനോജ് കുമാർ വി.വിയാണ് നിർവഹിച്ചത്. ജലീൽ ബാദുഷ, ജിത്തു കൃഷ്ണ, രാഹുൽ ഉദിനൂർ, ഷിജു എന്നിവരാണ് ക്യാമറ. ഡോ.എൻ വി ബാബു ശബ്ദം നൽകി.