കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 400 രൂപ കൂടി 45,600 രൂപയായി. ഗ്രാമിന് 5700 രൂപയാണ് ഇന്നത്തെ വില. യുഎസ് കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ ആവശ്യമേറിയതാണ് കാരണം. ഇന്നലെ രാത്രി വന്ന ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചാല്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.