Wednesday, February 8, 2023
spot_img
HomeFeaturesലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ്

ലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ്

ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്തു.

14 രാജ്യങ്ങളെയാണ് സുനാമി ബാധിച്ചത്. ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചു. അവരിൽ പലർക്കും വീടുകൾ നഷ്ടപ്പെടുകയും അനാഥരായിത്തീരുകയും ചെയ്തു.

ശ്രീലങ്ക, ഇന്ത്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളെയും ദുരന്തം വളരെയധികം ബാധിച്ചു. ശ്രീലങ്കയിൽ 35,322 പേരും ഇന്ത്യയിൽ 12,405 പേരും ദുരന്തത്തിന് ഇരയായി. തായ്ലൻഡിൽ 8,000 ത്തിലധികം പേർ ദുരന്തത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments