രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികൾ രണ്ടര ലക്ഷം പിന്നിട്ടു 

ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 43,211 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികൾ രണ്ടര ലക്ഷം പിന്നിട്ടു 

ഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 43,211 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കർണാടകയിൽ 28,723 പേർക്കും, പശ്ചിമ ബംഗാളിൽ 22,645 പേർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇന്നലെ 23,459 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസിറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയർന്നു. ശനിയും ഞായറും ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ നിയന്ത്രണങ്ങൾ നടപ്പിലാക്കും. തമിഴ്‌നാട്ടിലും വാരാന്ത്യ നിയന്ത്രണങ്ങൾ ഉണ്ടാകും. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്