രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 24 മണിക്കൂറില്‍ 3417 മരണം

പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 24 മണിക്കൂറില്‍ 3417 മരണം

ന്യൂഡല്‍: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേര്‍ ഇതുവരെ രോഗമുക്തരായപ്പോള്‍ 2.18 ലക്ഷം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 34,13,642 പോരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

കോവിഡ് പിടിമുറുക്കിയതിനുള്ള ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണം ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 3689 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3.92 ലക്ഷം(3,92488)കേസുകളും ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓക്‌സിജന്‍ ക്ഷാമം തുടരുന്നതായുള്ള വാര്‍ത്തകള്‍ ഇന്നും പുറത്ത് വന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയില്‍ 5 രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.