മുംബൈയില്‍ ഏഴുകോടി രൂപയുടെ കള്ളനോട്ട് പിടികൂടി

അന്തഃസംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് മുംബൈ പോലീസ് ചൊവ്വാഴ്ച പിടികൂടിയത്.

മുംബൈയില്‍ ഏഴുകോടി രൂപയുടെ കള്ളനോട്ട് പിടികൂടി

മുംബൈ: മുംബൈയില്‍ ഏഴുകോടി രൂപയുടെ കള്ളനോട്ടുകളുമായി ഏഴുപേര്‍ അറസ്റ്റില്‍. അന്തഃസംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് മുംബൈ പോലീസ് ചൊവ്വാഴ്ച പിടികൂടി യത്. ദഹിസാര്‍ ചെക്പോസ്റ്റില്‍ ഒരു കാറില്‍ നിന്നാണ് ആദ്യം കള്ളനോട്ട് കണ്ടെടുത്തത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെ 11-ാം യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഒരുബാഗില്‍ സൂക്ഷിച്ച നിലയില്‍ അഞ്ചുകോടി രൂപയുടെ കളളനോട്ടുകളാണ് കാറില്‍നിന്ന് കണ്ടെത്തിയത്. 

രണ്ടായിരം രൂപയുടെ കറന്‍സികള്‍ 250 കെട്ടുകളായാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്റ്റഡിയിലെ ടുക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇവരില്‍നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം അന്ധേരിയിലെ ഒരു ഹോട്ടലില്‍ പരിശോധന നടത്തുകയും മറ്റ് മൂന്നുപേരെ കൂടി പിടികൂടുകയുമായിരുന്നു. 

ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ കള്ളനോട്ടുകള്‍ കൂടി പിടിച്ചെടു ത്തു. ഇതിനുപുറമേ 28,170 രൂപയുടെ യഥാര്‍ഥ നോട്ടുകളും ലാപ്ടോപ്പ്, ഏഴ് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.