back to top
Saturday, December 14, 2024
Google search engine
HomeFeatureവേമ്പനാട്ടുകായൽ നീന്തി കടന്ന് ആറുവയസ്സുകാരൻ;നീന്തിക്കടന്നത് എഴു കിലോമീറ്റർ ദൂരം

വേമ്പനാട്ടുകായൽ നീന്തി കടന്ന് ആറുവയസ്സുകാരൻ;നീന്തിക്കടന്നത് എഴു കിലോമീറ്റർ ദൂരം

വൈക്കത്ത് വേമ്പനാട്ടുകായൽ നീന്തി കടന്ന് ആറു വയസ്സുകാരൻ റിക്കോർഡിട്ടു. എഴു കിലോമീറ്റർ ദൂരം നീന്തിക്കടന്ന ഈ കൊച്ചു മിടുക്കൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു . കോതമംഗലം വാരപ്പെട്ടി ശ്രീജാഭവനിൽ ശ്രീജിത്ത്- മഞ്ജുഷ ദമ്പതികളുടെ മകൻ ശ്രാവൺ എസ് നായരാണ് വേമ്പനാട്ടുകായൽ നീന്തി കടന്നത്. ആലപ്പുഴ ജില്ലയിലെ വടക്കൻകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരം രണ്ടു മണിക്കൂർ മൂന്നു മിനിറ്റ്‌കൊണ്ടാണ് ശ്രാവൺ കീഴടക്കിയത്. ഇതോടെ ഏഴു കിലോമീറ്റർ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ കുട്ടിയായി ശ്രാവൺ.

കോതമംഗലം അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് ശ്രാവണിന് മികച്ച പരിശീലനം നൽകിയത്. വിജയകരമായി നീന്തൽ പൂർത്തിയാക്കിയ ശ്രാവണിനെ അനുമോദിക്കാൻ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി, വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക മേഖലയിൽപെട്ടവരും എത്തിയിരുന്നു. വൈക്കം ബീച്ചിൽ ആയിരുന്നു സ്വീകരണ ചടങ്ങുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments