Thursday, March 30, 2023
spot_img
HomeNewsInternationalയുഎസ് ഉൾപ്പടെയുള്ള സാമ്രാജ്യത്വ ശത്രുക്കളെ നേരിടാൻ എട്ട് ലക്ഷം യുവാക്കൾ തയ്യാർ: കിം ജോങ് ഉൻ

യുഎസ് ഉൾപ്പടെയുള്ള സാമ്രാജ്യത്വ ശത്രുക്കളെ നേരിടാൻ എട്ട് ലക്ഷം യുവാക്കൾ തയ്യാർ: കിം ജോങ് ഉൻ

പോങ്യാങ്: അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശത്രുക്കളെ നേരിടാൻ എട്ട് ലക്ഷം യുവാക്കൾ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശത്രുക്കളെ പൂർണ്ണമായും തുടച്ചുനീക്കുമെന്നും രണ്ട് കൊറിയകളെയും ഒന്നിപ്പിക്കുമെന്നും സന്നദ്ധപ്രവർത്തകർ പ്രതിജ്ഞയെടുത്തു. വെള്ളിയാഴ്ച ഉത്തര കൊറിയൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധസേവനം നടത്താൻ യുവാക്കൾ രംഗത്തെത്തിയതായി റിപ്പോർട്ട് ചെയ്തത്.

സന്നദ്ധസേവനത്തിന് പേരിടാൻ നീണ്ട ക്യൂവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്‍റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്‍റെ തീരുമാനം. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഉത്തര കൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്.

നിയമപ്രകാരം പുരുഷൻമാർ കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണം. യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ അറിയിച്ചു.  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments