Thursday, March 30, 2023
spot_img
HomeCrime News7 വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ

7 വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ

ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ തീ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കും.

അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചത്. കൈകാലുകൾ ചട്ടുകം വച്ച് പൊള്ളിച്ചെന്നും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി.

വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽവാസികളും പഞ്ചായത്ത് മെമ്പറും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി മൂലമാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments