Wednesday, February 8, 2023
spot_img
HomeNewsNationalഡൽഹി കോർപറേഷനിലേക്ക് ആദ്യ ട്രാൻസ്ജെൻഡറുമായി എഎപി; ചരിത്രമെഴുതി ബോബി കിന്നർ

ഡൽഹി കോർപറേഷനിലേക്ക് ആദ്യ ട്രാൻസ്ജെൻഡറുമായി എഎപി; ചരിത്രമെഴുതി ബോബി കിന്നർ

ന്യൂഡൽഹി: മുപ്പത്തിയെട്ടു വയസ്സുള്ള ബോബി കിന്നർ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ചരിത്ര വിജയത്തോടൊപ്പം മറ്റൊരു ചരിത്രവും സൃഷ്ടിച്ചു. സുൽത്താൻപുരിയിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബോബി കിന്നർ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി വരുണ ധാക്കയെ 6714 വോട്ടുകൾക്കാണ് ബോബി പരാജയപ്പെടുത്തിയത്.

2017 ലെ തിരഞ്ഞെടുപ്പിൽ ബോബി കിന്നർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഭിന്നശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബോബി ഇത്തവണ എഎപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. ഈ വിജയം തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർക്ക് സമർപ്പിക്കുന്നുവെന്നും അഴിമതി രഹിത രാജ്യത്തിനായി പ്രവർത്തിക്കുമെന്നും ബോബി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments