ദുബായ് പോലെ വികസിക്കേണ്ട നാട്ടില്‍ അതില്ലാണ്ടാക്കിയത് ഒരു പ്രസ്ഥാനം

ദുബായ് പോലെ വികസിക്കേണ്ട നാട്ടില്‍ അതില്ലാണ്ടാക്കിയത് ഒരു പ്രസ്ഥാനം

കോഴിക്കോട്: കേരളത്തിൻ്റെ വികസനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. 

സഖാവ് പിണറായിയുടെ പ്രസ്താവന കേള്‍ക്കാന്‍ സുഖമുള്ളതാണെന്നും എന്നാല്‍ കേരളത്തിന്റെ വികസനം ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.  ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

സഖാവ് പിണറായി,   നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റില്‍ പറഞ്ഞത് ' കേരളത്തിന്റെ വികസനം ഇല്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല' കേള്‍ക്കാന്‍ നല്ല സുഖമുള്ള പ്രസ്താവന, പക്ഷെ തിരിച്ച് ഒരു ചോദ്യം കേരളം ഒരു സിങ്കപുര്‍, അല്ലെങ്കില്‍ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു . അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താല്‍ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !? നോക്കുകൂലി, ഘൊരാവോ, ഹര്‍ത്താല്‍, ബന്ദ്, മിന്നല്‍ പണിമുടക്ക്, പഠിപ്പുമുടക്ക്, കമ്പ്യൂട്ടര്‍, ട്രാക്റ്റര്‍ കത്തിക്കല്‍, കരിയോയല്‍ പ്രയോഗം, നായിക്കുര്‍ണ്ണ സേവ, ഊര് വെലക്ക്, ജഡ്ജിയുടെ നാടുകടത്തല്‍, പ്രിന്‍സിപ്പാളിൻ്റെ കസേര കത്തിക്കല്‍, കള്ളവോട്ട്, കൊല, നാടന്‍ബോംബ് നിര്‍മ്മാണം, വെട്ടികൊല, പോരാത്തതിനു ബംഗാള്‍ മോഡല്‍ ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടല്‍..കൊട്ടേഷന്‍സംഘം, പാര്‍ട്ടി ഗുണ്ടാസംഘം.. അങ്ങിനെ എത്ര എത്ര ക്രൂരതകള്‍ 

സഖാവ് പിണറായി ഇതൊക്കെയാണ് ഈ നാടിൻ്റെ വികസനം മുരടിപ്പിച്ചത്...എന്നിട്ട് അങ്ങ് പറയുകയാണ് വികസനം തടയാന്‍ അനുവദിക്കയില്ലാ എന്ന്. ചിരി വരുന്നു സഖാവെ ചിരി ചിരി.. 
കെ ഫോണ്‍ കാണിച്ച് നിങ്ങള് വിരട്ടണ്ട അത് മറ്റൊരു ലാവിലിന്‍ കേസായി തീരും
തീര്‍ച്ച ...ശിവശങ്കര്‍ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.