തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാളത്തിലേക്ക്

എക്‌സ്ട്രിം ഫാമിലി ത്രില്ലർ സ്വഭാവമുള്ള വിരുന്നിൽ ദുരൂഹത നിറഞ്ഞ കഥാപാത്രമാണ് അർജുൻ അവതരിപ്പിക്കുക.

തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാളത്തിലേക്ക്

 

തമിഴകത്തെ സൂപ്പർ താരം അർജുൻ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് അർജുൻ എത്തുക. എക്‌സ്ട്രിം ഫാമിലി ത്രില്ലർ സ്വഭാവമുള്ള വിരുന്നിൽ ദുരൂഹത നിറഞ്ഞ കഥാപാത്രമാണ് അർജുൻ അവതരിപ്പിക്കുക.

നെയ്യാര്‍ ഫിലിംസിന്‍റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്‍റേതാണ്. കണ്ണന്‍  മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍, ആശ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍.

മലയാളത്തിൽ മോഹൻലാൽ പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് അർജുൻ അവസാനമായെത്തിയത്. മുൻപ് ദിലീപിനൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലും അർജുൻ പ്രധാന വേഷത്തിലെത്തിയിരുന്നു.