പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലും മത്സരിക്കും; ധ​ര്‍​മ​ജ​ന്‍

സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എന്റെ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്.എന്നാല്‍ തനിക്ക് ബാലുശേരിയാണ് താൽപര്യം. എന്നാൽ തൻ‌റെ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്

പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലും മത്സരിക്കും; ധ​ര്‍​മ​ജ​ന്‍

കോഴിക്കോട്: ഇത്തവണ നിയമസഭാതരെഞ്ഞെടുപ്പിൽ കോൺഗ്രസ്  സ്ഥാനാർഥികളിൽ പ്രധാനമായും ഉയർന്നു കേൾക്കുന്ന പേരാണ് നടൻ ധർമ്മജൻ ബോൾഗാട്ടിയുടേത്. മണ്ഡലം ഏതെന്ന് വ്യക്തമായിട്ടില്ലെങ്കിലും സജീവമായ ഇടപെടലാണ് ജനങ്ങൾക്കിടയിൽ താരം നടത്തിവരുന്നത്. എന്നാൽ പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറെന്ന് ധർമ്മജൻ പറഞ്ഞു.

സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എന്റെ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്.എന്നാല്‍ തനിക്ക് ബാലുശേരിയാണ് താൽപര്യം. എന്നാൽ തൻ‌റെ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. താൻ  ഇ​വി​ടെ എത്തിയത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന കി​ട്ടി​യി​ട്ടൊ​ന്നു​മ​ല്ലെന്നും ധര്‍മജന്‍ പറഞ്ഞു.

 ഏ​റ്റ​വും അ​വ​സാ​നം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. പാ​ര്‍​ട്ടി പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന പ​ല പേ​രു​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് താനെന്നും താരം വ്യക്തമാക്കി.ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പങ്കെടുക്കവെയാണ് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇക്കാര്യം പറഞ്ഞത്.