നടന്‍ മേള രഘു അന്തരിച്ചു

നടന്‍ ചേര്‍ത്തല പുത്തന്‍വെളി ശശിധരന്‍ (മേള രഘു-60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

നടന്‍ മേള രഘു അന്തരിച്ചു

ചേര്‍ത്തല: നടന്‍ ചേര്‍ത്തല പുത്തന്‍വെളി ശശിധരന്‍ (മേള രഘു-60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംവിധായകന്‍ കെ.ജി.ജോര്‍ജിന്റെ 'മേള' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്. തുടര്‍ന്നാണ് മേള രഘു എന്നറിയപ്പെട്ടത്. 

കമല്‍ഹാസന്റെ 'അപൂര്‍വ സഹോദരങ്ങള്‍' എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു മോഹന്‍ലാലിന്റെ 'ദൃശ്യം 2'ല്‍ ആണ് ഒടുവില്‍ അഭിനയിച്ചത്. 30ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ഭാര്യ: ശ്യാമള. മകള്‍: ശില്‍പ