Tuesday, July 16, 2024
HomeNewsKeralaനടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഈ അപകടത്തിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന് എതിരായ നടപടിയിലേക്ക് എംവിഡി കടക്കുന്നത്.

കഴിഞ്ഞ ജൂലായ്‌ 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments