മോഹൻലാൽ മലയാളത്തിലെ മഹാനായ നടൻ ; സുരേഷ് ഗോപി

'' നല്ല നടന്മാര്‍ ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്‍'' എന്നായിരുന്നു താരത്തിന്റെ മറുപടി.

മോഹൻലാൽ മലയാളത്തിലെ മഹാനായ നടൻ ; സുരേഷ് ഗോപി

മലയാളത്തിലെ ഒരു കാലത്തെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയ പ്രവേശനത്തോടെ നീണ്ട ഇടവേളയിലായിരുന്ന അദ്ദേഹം അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്നതിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ നല്ല നാടനാരെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. താങ്കളുടെ സൃഷ്ടിയില്‍ നല്ല നടന്‍ ആരാണെന്നായിരുന്നു ചോദ്യം. '' നല്ല നടന്മാര്‍ ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്‍'' എന്നായിരുന്നു താരത്തിന്റെ മറുപടി. ഏതായാലും മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു.

താരത്തിന്റെ മറുപടി മറ്റു നടൻമാരെ അസ്വസ്ഥരാക്കുമോ എന്ന ചോദ്യത്തിന് '' ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ... മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും.''  എന്ന മറുപടിയാണ് സുരേഷ് ഗോപി നൽകിയത്.